AmericaLatest NewsNewsObituary
സ്കോളർഷിപ്പ് ലഭിച്ചത് ഒരാഴ്ച മുൻപേ; സൗന്ദര്യമത്സര ജേതാവായ 18കാരി വാഹനാപകടത്തിൽ മരിച്ചു

ബേക്കർ (ഫ്ലോറിഡ): സൗന്ദര്യമത്സര ജേതാവും 18 കാരിയുമായ കടാൻസ് ഫ്രെഡറിക്സൻ വാഹനാപകടത്തിൽ ദാരുണമായി മരിച്ചു. കോളജിൽ പഠനത്തിനായി 40,000 ഡോളറിന്റെ സ്കോളർഷിപ്പ് ലഭിച്ചതിന്റെ സന്തോഷം ആഘോഷിക്കുമ്പോഴാണ് ഈ ദുരന്തം.ഫ്ലോറിഡയിലെ ബേക്കറിൽ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. കടാൻസ് സഞ്ചരിച്ചിരുന്ന സെഡാൻ കാർ ട്രെയിലർ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. ട്രെയിലർ ഡ്രൈവർക്ക് ചെറിയ പരുക്കുകളേ ഉണ്ടായിരുന്നുള്ളൂ.എലിസൺ മക്രാനി ഇൻഗ്രാം ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പ് നേടിയ അഞ്ചുപേരിൽ ഒരാളായിരുന്നു കടാൻസ്. 2020ലെ യുഎസ്എ നാഷനൽ മിസ് പേജന്റിൽ അവൾ തിളങ്ങി നിന്നിരുന്നു. ബേക്കർ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.