AmericaLatest NewsLifeStyleNewsTech
എക്‌സ്എഐയുടെ ഗ്രോക്ക് 3 ചാറ്റ്‌ബോട്ട് അവതരിപ്പിച്ചു; സുന്ദര്‍ പിച്ചൈയുടെ പ്രതികരണം വൈറല്‍

ഇലോണ്‍ മസ്‌കിന്റെ എക്‌സ്എഐ പുറത്തിറക്കിയ എഐ ചാറ്റ്‌ബോട്ട് ഗ്രോക്ക് 3 എക്‌സിലെ പ്രീമിയം പ്ലസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി. മസ്‌ക് ഗ്രോക്കിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ “പുരോഗതിക്ക് അഭിനന്ദനങ്ങള്‍! പരീക്ഷിക്കാന്‍ കാത്തിരിക്കുന്നു.” എന്നായിരുന്നു പ്രതികരണം. ഗ്രോക്ക് 3, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയേയും ചൈനയുടെ ഡീപ്‌സീക്കിനെയും മറികടക്കും എന്നാണ് മസ്‌കിന്റെ അവകാശവാദം.