AmericaLatest NewsLifeStyleNewsPolitics
മൂന്നാം ലോകമഹായുദ്ധ ഭീഷണി: തൻ്റെ നേതൃത്വത്തിൽ തടയുമെന്ന് ട്രംപ്

വാഷിംഗ്ടൺ – മൂന്നാം ലോകമഹായുദ്ധം അടുത്തിരുന്നേക്കാമെന്ന മുന്നറിയിപ്പ് നൽകി അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രൈനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും യുദ്ധം ആര്ക്കും ലാഭകരമല്ലെന്നുമാണ് ട്രംപിന്റെ അഭിപ്രായം. ബൈഡൻ ഭരണകൂടം ഒരു വർഷം കൂടി തുടർന്നിരുന്നെങ്കിൽ ഇതിനകം തന്നെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചേനെ എന്നും അദ്ദേഹം ആരോപിച്ചു.
യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ-അമേരിക്ക ചർച്ചകൾക്ക് സൗദി അറേബ്യ നൽകിയ പിന്തുണയ്‌ക്ക് ട്രംപ് നന്ദി അറിയിച്ചു. ഈ ചർച്ചകളെ വലിയ മുന്നേറ്റമെന്നുവിശേഷിച്ച ട്രംപ്, തൻ്റെ നേതൃത്വത്തിൽ ലോകമഹായുദ്ധ ഭീഷണി ഇല്ലാതാക്കാമെന്നും അവകാശപ്പെട്ടു.