AmericaLatest NewsNewsOther CountriesPolitics

ഹൂത്തികള്‍ യുഎസ് എഫ്-16 യുദ്ധവിമാനത്തിനും ഡ്രോണിനും നേരെ മിസൈല്‍ ആക്രമണം

വാഷിംഗ്ടൺ: യെമനിലെ ഹൂത്തികള്‍ യുഎസ് സൈന്യത്തിന്റെ എഫ്-16 യുദ്ധവിമാനത്തെയും എംക്യു-9 റീപ്പര്‍ ഡ്രോണിനെയും ലക്ഷ്യമാക്കി സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 19ന് ചെങ്കടലിന് മുകളിലാണ് ആക്രമണം നടന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ അറിയിച്ചു.പ്രഹരണശേഷിയുള്ള മിസൈലുകളെ നേരിട്ടെങ്കിലും യുദ്ധവിമാനവും ഡ്രോണും സുരക്ഷിതമായി താവളത്തിലേക്ക് മടങ്ങി. ഹൂത്തികള്‍ തങ്ങളുടെ ആയുധശേഷി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.ഹൂത്തികള്‍ യുഎസ് സൈന്യത്തിന്റെ എഫ്-16 യുദ്ധവിമാനത്തിനെതിരെ ആദ്യമായാണ് സര്‍ഫസ് ടു എയര്‍ (സാം) മിസൈലുകള്‍ പ്രയോഗിക്കുന്നത്. ഈ നീക്കം ഭാവിയില്‍ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമോയെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button