
വാഷിങ്ടൺ ഡി.സിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (NIH) ശാസ്ത്രജ്ഞനായ മലയാളി ഗവേഷകൻ ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും അർബുദകോശങ്ങളുടെ വർദ്ധനവിന്റെ രഹസ്യം കണ്ടെത്തി. ഈ കണ്ടെത്തൽ ഭാവിയിലെ അർബുദചികിത്സയ്ക്കു പുതിയ വഴികൾ തുറക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.ആദ്യമായാണ് ക്യാൻസർ കോശങ്ങളുടെ ജനിതക തകരാറിന്റെ അടിസ്ഥാന കാരണം ശാസ്ത്രലോകത്തിന് വ്യക്തമായ രൂപത്തിൽ മനസ്സിലാകുന്നത്. അർബുദകോശങ്ങൾ തകരാറുള്ള ഡിഎൻഎയുമായിട്ടും അനിയന്ത്രിതമായി പെരുകുന്ന രഹസ്യം ഇപ്പോൾ ശാസ്ത്രലോകത്തിന് വ്യക്തമാകുകയാണ്. ഡോ. റോബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ഗവേഷണ റിപ്പോർട്ട് പ്രശസ്തമായ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കണ്ണൂർ പൈസക്കരി സ്വദേശിയായ ഡോ. റോബിന് സെബാസ്റ്റ്യൻ അഞ്ചു വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ മഹത്തായ കണ്ടെത്തലിലേക്ക് എത്തിയത്. 16 പേരടങ്ങുന്ന ഗവേഷകസംഘത്തിന്റെ ഭാഗമായ ഡോ. റോബിന്റെ കണ്ടെത്തൽ ഭാവിയിലെ അർബുദചികിത്സയെ പുതുമുഖത്തിലേക്ക് നയിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.”ക്യാൻസർ ചികിത്സയുടെയും ജിനോമിക്സ് ഗവേഷണത്തിന്റെയും ചരിത്രത്തിൽ പുതിയ ഒരു അധ്യായം തുറക്കുകയാണ്,” – ഡോ. റോബിൻ പറയുന്നു.പയ്യാവൂരിലെ പൈസക്കരി സ്വദേശിയായ ഡോ. റോബിൻ, തന്റെ വിദ്യാഭ്യാസവും ഗവേഷണവും ഇന്ത്യയിലും വിദേശത്തുമായി തുടരുകയായിരുന്നു. ബാംഗളൂരിലെ IISc-ൽ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി. പൂർത്തിയാക്കിയ ശേഷം അദ്ദേഹം NIH-ലേക്കു ചേർന്നു.ഡോ. റോബിന്റെയും സംഘത്തിന്റെയും ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ പുതിയതും കൂടുതൽ ഫലപ്രദവുമായ ക്യാൻസർ ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് ഇപ്പോൾ.ഈ അത്യാവശ്യ ഗവേഷണം നിർവഹിച്ച ഡോ. റോബിനും സംഘത്തിനും ശാസ്ത്രലോകം മുഴുവൻ അഭിനന്ദനങ്ങളർപ്പിക്കുന്നു!