AmericaLatest NewsNews
ഡസ്റ്റിൻ റോവ് ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ഒക്ലഹോമ സിറ്റി: മുൻ ടിഷോമിംഗോ മേയറായ ഡസ്റ്റിൻ റോവ് ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി അധികാരമേൽക്കുകയായിരുന്നു.നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ റോവ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 18-ാം വയസ്സിൽ തന്നെ പൊതുപ്രവർത്തനരംഗത്ത് പ്രവേശിച്ച അദ്ദേഹം, ഒക്ലഹോമയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി രണ്ട് തവണ സേവനം അനുഷ്ഠിച്ചു.2019-ൽ ഗവർണർ കെവിൻ സ്റ്റിറ്റ് റോവിനെ ഒക്ലഹോമ സുപ്രീം കോടതിയിലേക്ക് നിയമിച്ചിരുന്നു. അതിന് മുമ്പ്, ടിഷോമിംഗോ സിറ്റി അറ്റോർണിയായും ചിക്കാസോ നേഷന്റെ ജില്ലാ ജഡ്ജിയായും റോവ് പ്രവർത്തിച്ചിരുന്നു.