AmericaIndiaLatest NewsNewsPolitics

മോദി റഷ്യയിലേക്ക്: മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ പരേഡില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: റഷ്യയുടെ വിജയ ദിനാഘോഷത്തിനോടനുബന്ധിച്ച് (Great Patriotic War) മേയ് 9 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നടക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് (TASS) സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പരേഡിനൊപ്പം, ഇന്ത്യന്‍ സായുധ സേനയുടെ ഒരു സെറിമോണിയല്‍ യൂണിറ്റും പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, റിഹേഴ്സലിനായി സൈനികര്‍ കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും റഷ്യയിലെത്തേണ്ടതുണ്ടെന്നാണ് അറിയുന്നത്.യുദ്ധത്തിലെ വിജയത്തിന്റെ 80-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 ന് മോസ്‌കോയില്‍ വിവിധ രാജ്യങ്ങളെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നേരത്തെ അറിയിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button