KeralaLatest NewsNewsObituaryPolitics
മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

കൊച്ചി: മുന്‍ എംഎല്‍എ പി രാജു (73) അന്തരിച്ചു. 1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലെത്തിയ പി രാജു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും രണ്ടു തവണ എറണാകുളം ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.ജനയുഗം കൊച്ചി യൂനിറ്റ് മാനേജരായും പ്രവര്‍ത്തിച്ച പി രാജു രാഷ്ട്രീയരംഗത്ത് സുപ്രധാന സംഭാവനകള്‍ നടത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ സാമൂഹിക രംഗത്ത് വേദനാജനകമായ നഷ്ടമായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.