ട്രംപ്: ഇന്ത്യൻ വിദ്യാർഥികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഗോൾഡ് കാർഡ് വീസ

വാഷിംഗ്ടൺ: യുഎസിലെ പുതിയ ഗോൾഡ് കാർഡ് വീസ രീതി ഉന്നത സർവകലാശാലകളിൽനിന്ന് പഠനം പൂർത്തിയാക്കിയ ഇന്ത്യൻ വിദ്യാർഥികൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.പദ്ധതി പ്രകാരം, 50 ലക്ഷം ഡോളർ നൽകുമ്പോൾ സ്ഥിരതാമസാനുമതിയും പൗരത്വവും നേടാൻ കഴിയും. യുഎസ് കമ്പനികൾ ഈ ഗോൾഡ് കാർഡ് വാങ്ങി ഏറ്റവും മികച്ച ഇന്ത്യൻ വിദ്യാർഥികളെ ജോലി നൽകാനാകുമെന്നതാണ് പ്രധാന പ്രത്യേകത.“രാജ്യാന്തര വിദ്യാർത്ഥികളെ, പ്രത്യേകിച്ച് ഇന്ത്യയിൽനിന്നുള്ളവരെ, ജോലിക്കെടുക്കാൻ ഇപ്പോഴത്തെ നിയമങ്ങൾ തടസ്സങ്ങളാകുന്നു. ഹാർവഡ്, വാർട്ടൻ സ്കൂൾ ഓഫ് ഫിനാൻസ് പോലുള്ള ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച മികച്ച വിദ്യാർത്ഥികൾക്കു ജോലിയുള്ളതായിട്ടും വിസ പ്രശ്നങ്ങളാൽ യുഎസിൽ തുടരാനാകാത്ത സാഹചര്യമാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഗോൾഡ് കാർഡ് വീസ സമ്പ്രദായം അവതരിപ്പിക്കുന്നു,” എന്ന് ട്രംപ് വ്യക്തമാക്കി.പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.