ഇന്ത്യയുടെ വിജയം: കിവീസിനെ സ്പിൻ കെണിയിൽ വീഴ്ത്തി, സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ന്യൂസീലൻഡിനെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിലേക്ക് കടന്നു. 250 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ടീം 45.3 ഓവറിൽ 205 റൺസിന് ഓൾഔട്ടായി.ഇന്ത്യൻ സ്പിന്നർമാരുടെ അസാധാരണ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. 10 ഓവറിൽ 42 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി കിവീസ് ബാറ്റിംഗ് നിരയെ തകർത്ത് കളഞ്ഞു. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. കിവീസ് ബാറ്റ് ചെയ്ത 45.3 ഓവറിൽ 37.3 ഓവറും ഇന്ത്യ സ്പിന്നർമാരിലൂടെ പൂർത്തിയാക്കി.ന്യൂസീലൻഡിന് വേണ്ടി കെയ്ന്‍ വില്യംസൺ മാത്രമാണ് ചെറുത്തുനില്ക്കാൻ ശ്രമിച്ചത്. 120 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 81 റൺസ് നേടിയെങ്കിലും പിന്തുണയ്ക്കാൻ മറ്റു ബാറ്റ്സ്മാന്മാരില്ലായിരുന്നു. രചിന്‍ രവീന്ദ്ര (6), വിൽ യങ് (22), ഡാരിൽ മിച്ചൽ (17), ടോം ലാഥം (14), ഗ്ലെൻ ഫിലിപ്സ് (12), മൈക്കൽ ബ്രേസ്വെൽ (2) എന്നിവരുടെ ഫേല്യർ കിവീസിന്റെ തകർച്ചയ്ക്ക് കാരണമായി. ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ 31 പന്തിൽ 28 റൺസ് നേടി, എന്നാൽ അതോടെൻ ടീമിനെ രക്ഷിക്കാനായില്ല.മുൻപായി ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റൺസ് സ്കോർ ചെയ്തു. ആദ്യ നിര തകർന്നതിനിടെ നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർ (79) – അക്ഷർ പട്ടേൽ (42) സഖ്യം ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ചു. ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു.മാർച്ച് 4-ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും.