AmericaCanadaLatest NewsNewsPolitics

ട്രേഡ് വാർ: ട്രംപും ട്രൂഡോയും തീരുവയുദ്ധത്തിൽ!

വാഷിംഗ്ടൺ: കാനഡയും ചൈനയുടെ പാത പിന്തുടർന്ന് അമേരിക്കയ്ക്കു തിരിച്ചടി നൽകാനൊരുങ്ങുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള കാനഡയുടെ തീരുമാനം അമേരിക്കൻ ഭരണകൂടത്തിന് കനത്ത ആഘാതമായി. പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ വ്യാഴാഴ്ച നടത്തിയ പ്രഖ്യാപനം കനേഡിയൻ വിപണിയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.യുഎസ് 125 ബില്യൺ കനേഡിയൻ ഡോളർ വിലവരുന്ന കാനഡ ഉൽപന്നങ്ങൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെതിരെ പ്രതികരണമായാണ് കാനഡയുടെ നീക്കം. 30 ബില്യൺ ഡോളർ വിലവരുന്ന യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രൂഡോ താക്കീതുമായി രംഗത്തെത്തി. ട്രംപിന്റെ തീരുവ നീക്കത്തിന് തുല്യമായ മറുപടി തന്നെയാണിതെന്നും കാനഡ ഇനിയുമുള്ള നടപടികൾക്കായി കാത്തിരിക്കുന്നുവെന്നുമാണ് ട്രൂഡോയുടെ വിശദീകരണം.ട്രംപ് ഭരണകൂടം കാനഡയും മെക്‌സിക്കോയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയതോടെയാണ് ഈ ട്രേഡ് യുദ്ധം കൂടുതൽ കടുക്കിയത്. ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു 10 ശതമാനം അധിക താരിഫും കാനഡയിലും മെക്‌സിക്കോയിലുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം താരിഫുമാണ് യുഎസ് ചുമത്തിയത്.30 ദിവസത്തെ ഇടവേളയ്ക്കുശേഷം, കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം താരിഫും ഊർജ ഉൽപന്നങ്ങൾക്ക് 10 ശതമാനം താരിഫും യുഎസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം സമാനമായ തിരിച്ചടിയാണ് കാനഡ നൽകുന്നതെന്ന് വ്യക്തമാക്കുന്നു. ട്രേഡ് പോരിന് ഇനി എന്ത് വഴിയാവുമെന്നത് ആഗോള വിപണി ഉറ്റുനോക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button