
ഒന്റാറിയോ: അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ അന്തരിച്ചു. മണക്കാല അടുച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.മക്കൾ ബിജു വർഗീസ്, ആശ വിനോ ജോൺ, ആഗി ജെയിംസ്. മരുമക്കൾ സൂസൻ വർഗീസ്, വിനോ ജോൺ, ജെയിംസ് ജോസ്. കൊച്ചുമക്കൾ അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ.സംസ്കാര ശുശ്രൂഷ മാർച്ച് 10 തിങ്കളാഴ്ച രാവിലെ 10.30ന് ഫ്രെയ്സർ റിവർ ഫ്യൂണറൽ ഹോമിൽ ആരംഭിക്കും. തുടർന്ന് 2 മണിക്ക് ഹെയ്സൽ വുഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.