AmericaHealthLatest NewsLifeStyleNewsOther Countries

നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയിൽ നിന്ന് പങ്കെടുത്ത് മാർപാപ്പ

വത്തിക്കാൻ ∙ ശ്വാസകോശ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന ഫ്രാൻസിസ് മാർപാപ്പ, വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കും വേണ്ടിയുള്ള നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിൽ നിന്ന് തന്നെ പങ്കുചേരുന്നു. വിഡിയോ കോൺഫറൻസിലൂടെയാണ് മാർപാപ്പ ധ്യാന ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

നോമ്പുകാല ധ്യാനത്തിന് നേതൃത്വം നൽകുന്നത് ഫാ. റോബർട്ടോ പസോളിനിയാണ്. മാർപാപ്പ കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസമായി പനി അനുഭവപ്പെട്ടിട്ടില്ല. രാത്രി ശാന്തമായ വിശ്രമം സാധ്യമാണ്. ഓക്സിജൻ തെറാപ്പി തുടരുന്നതായിട്ടും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല.

സങ്കീർണതകൾ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നൽകുന്ന പ്രതികരണം ആശാവഹമാണെന്നും ഡോക്ടർമാർ പറഞ്ഞു. വത്തിക്കാനിലെ ഭരണകാര്യങ്ങൾ മാർപാപ്പ ആശുപത്രി മുറിയിൽ നിന്ന് തന്നെ ചീഫ് ഓഫ് സ്റ്റാഫിനും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തി നിർദേശങ്ങൾ നൽകികൊണ്ടിരിക്കുന്നു.

താൻ ചുമതലയേറ്റതിന്റെ 12-ാം വാർഷികം വ്യാഴാഴ്ച ആയിരിക്കുമ്പോൾ, ഈ സന്ദർഭത്തിൽ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button