AmericaKeralaLatest NewsNewsObituary
ഹൂസ്റ്റണിൽ കെ.എം. മത്തായി (ജോയി, 76) അന്തരിച്ചു

ഹൂസ്റ്റൺ ∙ പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും ഏലിയാമ്മയുടെയും മകനായ കെ.എം. മത്തായി (ജോയി, 76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതൻ പെയർലാൻഡ് അമേസിങ് ഗ്രേസ് അസംബ്ലി ചർച്ച് അംഗമായിരുന്നു.
അമ്മിണി മത്തായി (ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗം) ആണ് ഭാര്യ. ജോജി (ഹൂസ്റ്റൺ), ജോഷി (ഹൈദരാബാദ്), ജോമോൻ (കേരളം) എന്നിവർ മക്കളാണ്. ജിനു, അഞ്ചു, രാജി എന്നിവരാണ് മരുമക്കൾ.
അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ, ഒലീവിയ, ജൊവാനാ, മാളു എന്നിവർ കൊച്ചുമക്കളാണ്. (പരേതരായ അമ്മിണി, ബാബു) എന്നിവർക്കൊപ്പം കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്), സാലി, ഷീല (ഹൂസ്റ്റൺ) എന്നിവർ സഹോദരങ്ങളുമാണ്.
സംസ്കാര ചടങ്ങുകളുടെ വിവരം പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോജി (832 498 4420).