AmericaLatest NewsNews

അലാസ്കയിലെ അത്ഭുത രക്ഷപെടൽ: തകർന്ന വിമാനത്തിന്റെ ചിറകിൽ 12 മണിക്കൂറോളം അതിജീവിച്ച് മൂവർ

അലാസ്ക: യുഎസിനെ വീണ്ടും ആശങ്കയിലാഴ്ത്തിയ ഒരു ഭീകര അപകടം അലാസ്കയിലെ ടസ്റ്റുമീനാ തടാകത്തിൽ സംഭവിച്ചു. ഒരു ചെറിയ വിമാനം തകർന്നുവീണെങ്കിലും അതിലുണ്ടായിരുന്ന മൂന്ന് പേർ അതിജീവിച്ച വാർത്ത ഇപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

വിമാനം ഞായറാഴ്ചയായിരുന്നു മിസ്സിംഗ് ആയത്. വിവരം അറിയിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തകർ തിരച്ചിലിന് ഇറങ്ങി. ടെറി ഗോഡ്സും മറ്റ് പൈലറ്റുമാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. അതിനടുത്ത് എത്തിയപ്പോൾ, രക്ഷാപ്രവർത്തകർ കണ്ട കാഴ്ച അവർക്ക് തന്നെ അപ്രതീക്ഷിതമായിരുന്നു.

വിമാനത്തിന്റെ ഒരു ചിറകിൽ മൂന്നു പേരും ഇരിക്കുകയായിരുന്നു. കടുത്ത തണുപ്പിനെ അതിജീവിച്ച് 12 മണിക്കൂറോളം അവിടെ കഴിഞ്ഞ ഈ യാത്രക്കാരുടെ ധൈര്യവും മനോവീര്യവും മുഴുവൻ സംഘത്തെയും അത്ഭുതപ്പെടുത്തി.

പ്രാഥമിക വിവരങ്ങൾ പ്രകാരം, സൈറ്റ്‌സീയിംഗ് യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ വിവരം അറിഞ്ഞ അലാസ്കാ നാഷണൽ ഗാർഡിന്റെ ഹെലികോപ്റ്റർ സ്ഥലത്തെത്തി മൂവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. പൈലറ്റിന് കടുത്ത തണുപ്പിന്റെ ആഘാതം കാരണം ഹൈപ്പോതർമിയ ഉണ്ടായി, അതേസമയം, കുട്ടികൾ കൂടുതൽ ഭേദമായ നിലയിലായിരുന്നു. എല്ലാവരെയും അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റി വേണ്ട ചികിത്സ നൽകി.

ഈ അപകടത്തിൽ നിന്നും മൂവരും അതിജീവിച്ചതിന്റെ കഥ, മഹാ ദുരന്തത്തിനൊടുവിൽ ഒരു അത്ഭുത രക്ഷാപ്രവർത്തനത്തിന്റെ കഥയായി മാറിയിരിക്കുന്നു.

Show More

Related Articles

Back to top button