പ്രാർത്ഥനയുടെ പവിത്രതയിൽ ട്രംപിന്റെ ആദ്യ 100 ദിവസങ്ങൾ: വൈറ്റ് ഹൗസ് ആരാധനാലയമായി

വാഷിംഗ്ടൺ ഡി. സി.: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തിൻ്റെ ആദ്യത്തെ 100 ദിവസം വൈറ്റ് ഹൗസിൽ നിന്നുള്ള അപൂർവമായ ഒരു കാഴ്ചയിലൂടെയാണ് അവസാനിച്ചത്. ഏകദേശം നൂറോളം വിശ്വാസ നേതാക്കൾ ഒത്തു ചേരുകയും, വൈറ്റ് ഹൗസ് പ്രാർത്ഥനയുടെ ഭവനമായി മാറുകയും ചെയ്തു. “ഇന്ന് രാവിലെ വൈറ്റ് ഹൗസ് പ്രാർത്ഥനയുടെ ഒരു ഭവനമായി മാറിയിരിക്കുന്നു,” എന്ന് പരിപാടിയിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു.
ആദ്യ മന്ത്രിസഭാ യോഗം മുതൽ തന്നെ പ്രാർത്ഥനയോടെ തുടങ്ങുകയും, ഈസ്റ്റർ സന്ദേശം നൽകുകയും, വിശുദ്ധ വാരത്തിൽ സ്റ്റാഫുകൾക്കായി ആരാധന ക്രമീകരിക്കുകയും ചെയ്ത ട്രംപ് ഭരണകൂടം തന്റെ വിശ്വാസമൂല്യങ്ങൾ തുടർച്ചയായി മുൻതൂക്കത്തിൽ വച്ചിരുന്നു. ഈ സമീപനത്തിന് തെളിവായാണ് വൈറ്റ് ഹൗസിന്‍റെ വെസ്റ്റ് വിംഗിനോട് ചേർന്ന് “ഫെയ്ത്ത് ആഫീസ്” സ്ഥാപിച്ചത്.
പ്രസിഡന്റിന്റെ വാഗ്ദാനങ്ങളായ നിയമവിരുദ്ധ കുടിയേറ്റം തടയൽ, സർക്കാർ ചെലവുകൾ കുറയ്ക്കൽ, കായികരംഗത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ നിയമങ്ങൾ നടപ്പാക്കൽ തുടങ്ങി വിശാലമായ വിപ്ലവങ്ങൾ കൊണ്ടുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആത്മീയ ആഘോഷം.
ലേക്ക്പോയിന്റ് ചർച്ചിലെ സീനിയർ പാസ്റ്റർ ജോഷ് ഹോവർട്ടൺ, അരിസോണയിലെ ജനറേഷൻ ചർച്ചിലെ പാസ്റ്റർ റയാൻ വിസ്കോണ്ടി, വാഷിങ്ടണിലെ ദി പർസ്യൂട്ട് എൻഡബ്ല്യു പള്ളിയിലെ പാസ്റ്റർ റസ്സൽ ജോൺസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. “ഈ രാജ്യം കർത്താവിന്റെ ആശീർവാദം തേടുന്നപ്പോൾ നമുക്ക് മുന്നോട്ടു പോകാനുള്ള ശക്തിയും ദിശയും ലഭിക്കും,” എന്നാണ് പങ്കെടുത്തവരുടെ സംയുക്ത സന്ദേശം.
പ്രാർത്ഥനയുടെ വാതിൽ തുറന്ന് പ്രസിഡന്റ് ട്രംപ് നൽകിയ സന്ദേശം, അമേരിക്കൻ ജനതയുടെ വിശ്വാസവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതിലേക്കുള്ള ഒരു നീക്കം കൂടിയായിരുന്നു.