AmericaLatest NewsNewsOther CountriesPolitics

ക്രിപ്‌റ്റോ കരാറിലൂടെ പാകിസ്ഥാനും ട്രംപ് ഭരണത്തുടക്കവും കൈകോര്‌ക്കുന്നു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കുടുംബസംരംഭം പാകിസ്ഥാനുമായി പുതിയ സാമ്പത്തിക പങ്കാളിത്തത്തിൽ പ്രവേശിച്ചു. ക്രിപ്‌റ്റോ കറൻസി നിക്ഷേപം, ഡിജിറ്റൽ നവീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ സഹകരണം.

ട്രംപ് കുടുംബത്തിന്റെ ക്രിപ്‌റ്റോ സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽസ്, പാകിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിലുമായി ചേർന്ന് ബ്ലോക്ക്ചെയിൻ, സ്റ്റേബിൾകോയിൻ, ഡിസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi) എന്നീ മേഖലകളിൽ സംയുക്ത പ്രവർത്തനത്തിനായാണ് കരാറുകൾ ഒപ്പിട്ടത്.

പാകിസ്ഥാനിലെ യുവജനങ്ങളിൽ ക്രിപ്‌റ്റോ മേഖലയിലേക്കുള്ള വളരുന്ന താല്പര്യവും ആഗോള ധനകാര്യ രംഗത്ത് രാജ്യത്തിന്റെ നിലപാട് മെച്ചപ്പെട്ടുവരുന്നതും ഇത്തരം പങ്കാളിത്തങ്ങൾക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് പാകിസ്ഥാനെ കൂടുതൽ സജീവമായി ഉൾപ്പെടുത്തുന്നതിനും രാജ്യാന്തര സഹകരണം നിർണായകമാണെന്ന് ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button