AmericaCrimeLatest NewsNews

‘സൗജന്യ യാത്ര’ വാഗ്ദാനം; 51 കോടിയുടെ കൊക്കെയ്നുമായി ബ്രിട്ടീഷ് യുവതി യുഎസിൽ പിടിയിൽ

ഷിക്കാഗോ : അപരിചിതരുടെ വിശ്വാസം, സൗജന്യ യാത്രയുടെ കാമുകദൃശ്യങ്ങള്‍, പിന്നെ ജീവിതം പിന്നോട്ടൊരു വഴിയില്ലാത്ത ഒറ്റവഴിയാക്കുന്ന കൃത്യങ്ങൾ — ബ്രിട്ടീഷ് ബ്യൂട്ടീഷ്യന്‍ കിംബര്‍ലി ഹാള്‍ (29)യുടെ കഥ ഇങ്ങനെതന്നെ. മെക്സിക്കോയില്‍ അവധിക്കാലം ആഘോഷിച്ചിരുന്ന സമയത്ത് പരിചയപ്പെട്ട രണ്ട് പേരാണ് മെക്സിക്കോയിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയും, തുടർന്ന് 43 കിലോഗ്രാം കൊക്കെയ്ന്‍ അടങ്ങിയ ബാഗുകള്‍ കൈമാറുകയുമായിരുന്നു എന്ന് അവര്‍ പറയുന്നു.

ഈ ബാഗുകളുമായി കിംബര്‍ലി യു.എസ്. ഷിക്കാഗോയിലെ ഒ’ഹെയര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ പിടിയിലായ ശേഷം ഇലക്ട്രോണിക് മോണിറ്ററിംഗോടെ ജാമ്യത്തിലിറങ്ങിയ കിംബര്‍ലി നിയമനടപടികളില്‍ നിന്ന് രക്ഷപെടാൻ സ്വന്തം രാജ്യമായ ഇംഗ്ലണ്ടിലേക്ക് പറക്കാനുള്ള ശ്രമം നടത്തി. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും Cook County പ്രോസിക്യൂട്ടർമാർ ഇടപെട്ടതോടെ ശ്രമം പരാജയമായി.

ഇതിനുശേഷം ജഡ്ജി മൈക്കിള്‍ മക്‌ഹേല്‍ യുവതിയെ ജയിലിലടക്കാന്‍ ഉത്തരവിട്ടു. ഇതേസമയം, കേസിൽ കുറ്റം തെളിഞ്ഞാല്‍ 60 വര്‍ഷം വരെ തടവ് ലഭിക്കാമെന്നാണ് യുഎസ് നിയമം വ്യക്തമാക്കുന്നത്.

‘സാധാരണ പെൺകുട്ടികൾ’ എന്ന് കരുതുന്നവരിൽ ചിലർ എങ്ങനെ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ചുവടു വയ്ക്കുന്നവരാകുന്നുവെന്നതിന് കിംബര്‍ലി ഹാളിന്റെ കഥ ഒരു ജാഗ്രതാപാഠമാണ്.

വ്യക്തികളുടെ വിശ്വാസം, സൗജന്യമായ ആകര്‍ഷണങ്ങള്‍, ഉടനടി ധനലാഭം എന്നിവയുടെ കുടുക്കിൽ വീണാൽ അതിന്റെ വില ഒരിക്കലും ചെറുതല്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button