AmericaIndiaLatest NewsNewsPolitics

ഇന്ത്യന്‍ സൈന്യത്തിന് പണവും പിന്തുണയും നല്‍കുമെന്ന് മുന്‍ യുഎസ് വ്യോമസേന പൈലറ്റ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെയാണ് ലോകമാകെയുള്ള വിവിധരാഷ്ട്രങ്ങളും വ്യക്തികളും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ യുഎസ് വ്യോമസേന പൈലറ്റ് ഡെയ്ല്‍ സ്റ്റാര്‍ക്‌സിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു.

തന്റെ പണവും പിന്തുണയും ഇന്ത്യയ്ക്കായിരിക്കുമെന്ന് ഡെയ്ല്‍ വ്യക്തമാക്കി. തന്റെ കരിയറില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും യുദ്ധവിമാന പൈലറ്റുമാരോടൊപ്പം സേവനം ചെയ്തിട്ടുണ്ടെന്നും, തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഇന്ത്യയെയാണ് തെരഞ്ഞെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സൈനികശക്തിയും, പോരാട്ടനൈപുണ്യവും, പൈലറ്റുമാരുടെ പ്രൊഫഷണലിസവും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യന്‍ പൈലറ്റുമാര്‍ തികഞ്ഞ പ്രൊഫഷണലുകളാണ്. അവരുടെ കൃത്യതയും, സമത്വബോധവും, അമിതമായ വികാരതൂക്കമില്ലാതെയുള്ള പ്രവര്‍ത്തനശൈലിയും സ്റ്റാര്‍ക്‌സ് പ്രശംസിച്ചു. ഇന്ത്യയ്ക്ക് വിദൂര പ്രദേശങ്ങളിലും വ്യത്യസ്ത കാലാവസ്ഥകളിലും പരിശീലനം നടത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍ ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാര്‍ ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് പിന്തുണയൊരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ മുന്‍ യുഎസ് പൈലറ്റിന്റെ പ്രസ്താവന വലിയ പ്രാധാന്യം വഹിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button