മരുന്നുകളുടെ വില കുറയ്ക്കാൻ ട്രംപിന്റെ ശക്തമായ ഇടപെടൽ

വാഷിങ്ടൺ ഡി.സി: മരുന്നുകളുടെ അമിതവിലയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ, അമേരിക്കയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്. മരുന്നുകളുടെ വില വൻതോതിൽ കുറയ്ക്കാനാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വില കുറക്കാൻ 30 ദിവസത്തെ സമയപരിധിയാണ് ട്രംപ് ഭരണകൂടം നൽകിയിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ വില കുറച്ചില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നതാണ് നിർദ്ദേശം.
മരുന്നുകളുടെ വില കുറഞ്ഞത് കുറഞ്ഞത് എങ്കിലും 59 ശതമാനം വരെ കുറയണമെന്നും, പ്രത്യേക സാഹചര്യങ്ങളിൽ 80 മുതൽ 90 ശതമാനം വരെ കുറവാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ സംവാദങ്ങൾക്കായി ആരോഗ്യ വകുപ്പ്, റോബർട്ട് എഫ്. കെന്നഡി ജൂനിയറുടെ നേതൃത്വത്തിൽ, അടുത്ത ഒരു മാസത്തിനുള്ളിൽ ഫാർമ കമ്പിനികളുമായി ചര്‍ച്ച നടത്തും.
ചർച്ചകൾ പരാജയപ്പെട്ടാൽ, യുഎസിൽ ലഭ്യമായ മരുന്നുകളുടെ വില, അന്താരാഷ്ട്രതലത്തിൽ വില കുറഞ്ഞ രാജ്യങ്ങളിലെ നിരക്കുകളുമായി ബന്ധിപ്പിക്കുന്ന നിയമം കൊണ്ടുവരുമെന്ന് ട്രംപ് വ്യക്തമാക്കി.
എന്നിരുന്നാലും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉപയോഗിക്കുന്ന സാധാരണ അമേരിക്കക്കാരെ ഈ ഉത്തരവ് എങ്ങനെ ബാധിക്കും എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള അധികാരം പ്രധാനമായും സർക്കാരിന്റെ മെഡികെയർ, മെഡികെയ്ഡ് പ്രോഗ്രാമുകൾ വഴിയാണുള്ളത്.
നിലവിലെ സാഹചര്യത്തിൽ ട്രംപിന്റെ ഈ നടപടി, മരുന്നുകളുടെ ഉയർന്ന ചെലവിൽ തളർന്ന നിരവധി കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസമാകുമെന്നാണ് പൊതുജന പ്രതീക്ഷ.