ഇന്തോനേഷ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട: വധശിക്ഷ പ്രതീക്ഷിച്ച് പ്രതികള്‍

ഇന്തോനേഷ്യ : ഇന്തോനേഷ്യന്‍ നാവികസേന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട വിജയകരമായി പൂര്‍ത്തിയാക്കി. 425 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്‌നും മെത്താംഫെറ്റാമൈനുമാണ് കപ്പലില്‍ നിന്ന് പിടികൂടിയത്. ഏകദേശം 1.2 ടണ്‍ കൊക്കെയ്‌നും 705 കിലോഗ്രാം മെത്താംഫെറ്റാമൈനുമാണ് ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സുമാത്രയുടെ സമീപത്ത് എത്തിയ കപ്പലില്‍ നിന്ന് ഒരു തായ്‌ലന്‍ഡ് സ്വദേശിയെയും നാല് മ്യാന്‍മാര്‍ സ്വദേശികളെയും ഇന്തോനേഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഈ കപ്പല്‍ എവിടെയായിരുന്നതെന്നും മയക്കുമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നതാണെന്നുമുള്ള വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്തോനേഷ്യയില്‍ മയക്കുമരുന്ന് കടത്ത് കുറ്റത്തിന് കനത്ത ശിക്ഷയാണ് ഉള്ളത്. പലപ്പോഴും വധശിക്ഷ തന്നെ വിധിക്കാറുണ്ട്. ഇതിനാല്‍ ഇപ്പോഴത്തെ അറസ്റ്റ് ചെയ്യപ്പെട്ട വിദേശികള്‍ക്കെതിരെയും ഏറ്റവും കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാകാനാണ് സാധ്യത.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ഇന്തോനേഷ്യ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടിന്റെ ഭാഗമായാണ് ഈ വേട്ടയും നടപടികളും. കടുത്ത ജാഗ്രതയും സതര്‍ക്കതയും സ്വീകരിച്ച് മാത്രമേ ഇത്തരമൊരു നീക്കം നടത്താനാവൂ എന്നതാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.