കൊളറാഡോ :അമേരിക്കയിലെ കൊളറാഡോയിൽ തീവ്രവാദ ആക്രമണം നടത്തിയ പ്രതി മുഹമ്മദ് സാബ്രി സോളിമാൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിടിയിലായ മുഹമ്മദ് സാബ്രി സോളിമാൻ 2005ൽ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വീസ നിഷേധിക്കപ്പെട്ട വ്യക്തിയാണ്. പിന്നീട്, 2022 ഓഗസ്റ്റിൽ ഒരു നോൺ-ഇമിഗ്രന്റ് വീസിറ്റർ വീസയിൽ അമേരിക്കയിൽ പ്രവേശിച്ചെങ്കിലും 2023 ഫെബ്രുവരിയിൽ ആ വീസയുടെ കാലാവധി അവസാനിച്ചതോടെ ഇയാൾ നിയമപരമല്ലാത്ത താമസക്കാരനായി മാറുകയായിരുന്നു. ഇയാൾ മുൻപ് അമേരിക്കയിൽ അഭയം തേടി അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.















































