കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച പത്രിക തള്ളിയതോടെ, അന്‍വറിന് ഇനി ടി.എം.സി ലേബലില്‍ മത്സരിക്കാനാവില്ല.
ടി.എം.സി ദേശീയ പാര്‍ട്ടിയല്ലാത്തതിനാല്‍, നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം 10 സമര്‍ഥകരുടെ ഒപ്പുകള്‍ ആവശ്യമായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് വരണാധികാരി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രിക തള്ളിയത്.
അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച മറ്റൊരു പത്രിക നിലനില്‍ക്കുന്നു. അതിലൂടെ സ്വതന്ത്രനായി മത്സരിക്കാനുള്ള വഴി അന്‍വറിന് തുറന്നിട്ടുണ്ട്.















































