AmericaKeralaLatest NewsNewsObituary

ലിനോ ഏബ്രഹാം ഡാളസിൽ നിര്യാതനായി.

ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം – ലീലാമ്മ ഏബ്രഹാമിൻ്റെ  ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് – 43) ഡാളസിൽ വെച്ച് ജൂൺ 11 ബുധനാഴ്ച രാത്രി നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്താൽ പരിചരണത്തിൽ ആയിരുന്നുവെങ്കിലും പെട്ടെന്ന് ഉണ്ടായ ദേഹാസ്വാ സ്ഥ്യത്താൽ മരണപ്പെടുകയായിരുന്നു. സ്നേഹ ഏബ്രഹാം ആണ് സഹധർമ്മിണി. ലിജോ ഏബ്രഹാം ഏക സഹോദരനാണ്.  ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 21 ശനിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് അലനിലുള്ള ട്യൂറൻ്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) ഭൗതിക ശരീരം സംസ്കരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button