AmericaCommunityKeralaLatest NewsNews

ഗ്രേറ്റർ ഫിലഡൽഫിയയിലെ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസി യേഷനു് ഇന്ത്യൻ നേതൃത്വ സംഘം; പൈതൃക ദിനം നവംബർ 8ന്

ഫിലഡൽഫിയ ∙ ഗ്രേറ്റർ ഫിലഡൽഫിയയിലെ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷനു് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. വാർഷിക പൊതുയോഗത്തിൽ നിന്നു് പുതിയ ഭരണസമിതിയേയും ഡയറക്ടർ ബോർഡിനെയും പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റായി തോമസ് സൈമണേയും, വൈസ് പ്രസിഡന്റായി ജോഷ്വ ജേക്കബിനേയും, ജനറൽ സെക്രട്ടറിയായി ചാർലി ചിറയത്തിനേയും, ജോയിന്റ് സെക്രട്ടറിയായി മെർലിൻ മേരി അഗസ്റ്റിനേയും, ട്രഷററായി സ്വപ്ന സജി സെബാസ്റ്റ്യനേയും, ജോയിന്റ് ട്രഷററായി ഫിലിപ് (ബിജു) ജോണിനേയും തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് അനീഷ് ജയിംസ് എക്സോഫീഷിയോ ആയി ഉണ്ടാകും.

ഫിലഡൽഫിയ സിറോ മലബാർ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, സെന്റ് ജൂഡ് സിറോ മലങ്കര പള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, തോമസ് നെടുമാക്കൽ, അലക്സ് ജോൺ, ഓസ്റ്റിൻ ജോൺ, ജോസഫ് തോമസ് എന്നിവരെ ഡയറക്ടർമാരായി ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കു് ജോസ് മാളേയ്ക്കൽ, സണ്ണി പടയാറ്റിൽ, ജോസഫ് മാണി, ഫിലിപ് എടത്തിൽ, ജസ്റ്റിൻ തോമസ്, റോമിയോ ഡാൽഫി, ബിജു സക്കറിയ, കുരുവിള ജെയിംസ് (ജെറി), സേവ്യർ മൂഴിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

“ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ” എന്ന ആശയത്തിൻ്റെ കീഴിൽ നവംബർ 8ന് ഇന്ത്യൻ കത്തോലിക്കരുടെ പൈതൃക ദിനാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവ്യബലി, പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.

Show More

Related Articles

Back to top button