സിയാറ്റിലില്‍ പല്ലാട്ടുമഠം സി.ജെ ജോസഫ് അന്തരിച്ചു; സംസ്‌കാരം ജൂലൈ 8ന് പാലായില്‍

പാലാ ∙ കടപ്ലാമറ്റം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്‍ ഡയറക്ടറായ പല്ലാട്ടുമഠം സി.ജെ ജോസഫ് (75) അന്തരിച്ചു. ബന്ധുക്കളെ കാണാൻ എത്തിയിരുന്ന സിയാറ്റിലിൽ അസുഖം ബാധിച്ച് എവർഗ്രീൻ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം.
അദ്ദേഹം പല വർഷങ്ങളായി പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷൻ വിഭാഗത്തിൽ ടൈം കീപ്പിംഗ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിലും സഹകരണ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന ജോസഫ് കിടങ്ങൂർ പുതുകാട് സ്വദേശിനിയായ ഓമന ജോസഫാണ് ഭാര്യ.
കടപ്ലാമറ്റം ബാങ്ക് ഡയറക്ടർ, ബോർഡ് മെംബർ, ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
മക്കൾ: ജോസ്‌ന & ജോസി പന്തലടത്തില്‍, മള്ളൂശ്ശേരി (ന്യൂഡൽഹി), ജോമോൾ & സന്തോഷ് തടത്തിൽ (സിയാറ്റിൽ), ജയ്മോൾ & സുബിന്‍ വടക്കേമുകളേല്‍, കൈപ്പുഴ (ന്യൂഡൽഹി).
സഹോദരങ്ങൾ: മേരിക്കുട്ടി & ജോസഫ് (പുത്തൻമറ്റത്തിൽ, കണ്ണംകര), സൈമൺ & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക, ഡാളസ്), ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തറ), സിസ്റ്റർ ആനി (മാർ കാവുകാട്ട് മെമ്മോറിയൽ ആശുപത്രി, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ (പടിക്കവീട്ടിൽ, ചേർപ്പുങ്കൽ, ഓസ്‌ട്രേലിയ), പരേതയായ പുഷ്പമ പല്ലാട്ടുമഠം, സാമോൻ & ബിന്ദു (വണ്ടന്നൂർ പുതുവേലി, ഡാളസ്).
സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ പ്രാർത്ഥനശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.




