AmericaKeralaLatest NewsNews
മന്ത്രയ്ക്ക് പുതിയ പ്രസിഡന്റ്: കൃഷ്ണരാജ് മോഹനൻ

നോർത്ത് കാരോലൈന: അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ സംഘടനയായ ‘മന്ത്ര’യുടെ രണ്ടാം കൺവൻഷൻ നോർത്ത് കാരോലൈനയിൽ നടന്നു.ഈ സമ്മേളനത്തിൽ പുതിയ പ്രസിഡന്റായി ന്യൂയോർക്ക് സ്വദേശി കൃഷ്ണരാജ് മോഹനനെ തിരഞ്ഞെടുത്തു. ഇതുവരെ അദ്ദേഹം പ്രസിഡന്റ് എലെക്ട് ആയി ജോലി ചെയ്തു വരികയായിരുന്നു.2027-ൽ ജൂലൈ 1 മുതൽ 4 വരെ ന്യൂയോർക്കിൽ നടക്കുന്ന മന്ത്രയുടെ മൂന്നാമത് കൺവൻഷൻ ‘ശാക്തേയം 2027’ കൃഷ്ണരാജ് മോഹനൻ നയിക്കും.




