AmericaKeralaLatest NewsNewsObituary

വര്‍ഗീസ് ജോര്‍ജ് കണ്ണന്താനം (ബാബു – 75) അന്തരിച്ചു

കൊച്ചി: വളഞ്ഞമ്പലം കണ്ണന്തോടത്ത് ലെയ്‌നില്‍ താമസിച്ച വര്‍ഗീസ് ജോര്‍ജ് കണ്ണന്താനം (ബാബു – 75) നിര്യാതനായി. പരേതനായ അഡ്വ. ജോര്‍ജ് വര്‍ഗീസ് കണ്ണന്താനത്തിന്റെ മൂത്തമകനാണ്. സംസ്‌കാരം ജൂലൈ 24 വ്യാഴാഴ്ച തൃക്കാക്കര വിജോ ഭവന്‍ സെമിത്തേരി കല്ലറയില്‍ നടക്കും.ഭൗതീക ശരീരം രാവിലെ 8.00 മണിക്ക് വസതിയായ ലിങ്ക് ലക്ഷ്മണ്‍ ഫ്‌ളാറ്റില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. ഭവനത്തിലെ പ്രാര്‍ത്ഥനശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരചടങ്ങുകള്‍ 12.00 മണിക്ക് ആരംഭിക്കും. ഭാരത മാതാ കോളേജിന് സമീപമുള്ള സെമിത്തേരിയിലാണ് അന്തിമവിശ്രമം.

ഭാര്യ: ആനി വര്‍ഗീസ് കണ്ണന്താനം (കണ്ണന്താനം സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ്, കൊച്ചി). മാതാവ് പരേതയായ മോളി. സഹോദരങ്ങള്‍: മാത്യു ജോര്‍ജ് (സോമന്‍, യുഎസ്എ), അഡ്വ. കുര്യന്‍ ജോര്‍ജ് (ജോസ് കണ്ണന്താനം), ആനി (വിമല, കാനഡ), പരേതനായ മാമന്‍ (ഭാനു, യുഎസ്എ), അഡ്വ. ടോണി, ഫാ. സെബാസ്റ്റ്യന്‍ (മേജര്‍ അതിരൂപത, തിരുവനന്തപുരം), ലീല സന്തോഷ്, റാണി സുഭാഷ്, റോസി ജോസഫ്, ബിന്ദു സിബി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് സെബാസ്റ്റ്യന്‍ – 98460 42445.

Show More

Related Articles

Back to top button