KeralaLatest NewsNewsPolitics

ലഹരി വിരുദ്ധ വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ

കൊച്ചി : സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരെ കെപിസിസി സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നടന്നു. എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വാക്കത്തോൺ ഉദ്ഘാടനം നിർവഹിച്ചു. “ലഹരി മരുന്നുകളുടെ അടിമത്വത്തിൽ നിന്നും സ്വബോധത്തിന്റെ സ്വാതന്ത്യ്രത്തിലേക്ക് ഒരുമിച്ച് നടക്കാം” എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ നിസ്സംഗത പാലിക്കുന്നുവെന്ന് മെഗാ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കവെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. കേരളം മയക്കുമരുന്നിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയെന്നും, മയക്കുമരുന്ന് വ്യാപനത്തിനെതിരെ കോൺഗ്രസ് നടത്തുന്ന അന്തിമ പോരാട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിൽ പുള്ളികൾക്കുപോലും മയക്കുമരുന്ന് യഥേഷ്ടം ലഭിക്കുന്നുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ആരോപിച്ചു. സർക്കാരിന്റെ അനാസ്ഥ ജനങ്ങൾ കാണുന്നുണ്ടെന്നും, ലഹരിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനാണ് കൊച്ചിയിലെ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളം ഭരിക്കുന്ന സർക്കാരും പാർട്ടിയും മയക്കുമരുന്ന് മാഫിയക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

കലൂർ സ്റ്റേഡിയത്തിൽ നിന്നും മറൈൻ ഡ്രൈവിലേക്കായിരുന്നു വാക്കത്തോൺ. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി ആയിരങ്ങൾ വാക്കത്തോണിൽ അണിനിരന്നു.

കേരളത്തിലെ ഡ്രഗ് മാഫിയകൾക്കെതിരെയും,അതിനെതിരെ നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പള്ളിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ഷഫീർ ജാൻ (യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ) കേരളടൈംസിനോട് സംസാരിക്കുന്നു

Show More

Related Articles

Back to top button