KeralaLatest News

മട്ട നാട് മട്ട അരിയുമായി ടിപിഎഫ് ഭാരത്.

കൊച്ചി: ലോകമെങ്ങുമുള്ള കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ കുത്തരിച്ചോറിനുള്ള മട്ട വടി അരി, മട്ട നാട് ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ച് ടിപിഎഫ് ഭാരത്. കാലടിയില്‍ നടന്ന ചടങ്ങില്‍ ടോളിന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ വി ടോളിന്‍, ഡയറക്ടര്‍ ജെറിന്‍ ടോളിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മട്ട നാട് വിപണിയിലിറക്കി.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മട്ട വടി അരി സംസ്‌കരണ രംഗത്തുള്ള ടിപിഎഫ് ഭാരതിന് മൂന്നു ഫാക്ടറികളിലായി പ്രതിമാസം 4500 ടണ്‍ അരി സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെന്ന് ടിപിഎഫ് ഭാരത് മാനേജിങ് ഡയറക്ടര്‍ ക്രിസ് ടോളിന്‍ പറഞ്ഞു. ഇന്ത്യയിലും മറ്റു പതിനെട്ടു രാജ്യങ്ങളിലുമായി ഒട്ടേറെ പ്രമുഖ ലേബലുകള്‍ക്ക് മട്ട അരി നല്‍കി വരുന്നതിലൂടെ ആര്‍ജിച്ച ഗുണനിലവാര മികവും ടിപിഎഫിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉല്‍പ്പന്ന ശേഖരണം, ഗുണനിലവാര നിയന്ത്രണം, സംസ്‌കരണം, വിപണനം എന്നീ മേഖലകളിലായി 170 പേരുള്‍പ്പെട്ടതാണ് കമ്പനിയുടെ ടീമെന്നും ്അദ്ദേഹം പറഞ്ഞു.

1, 5, 10, 30, 50 കിലോഗ്രാം പാക്കുകളിലായി എല്ലാ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഓണ്‍ലൈനായും മട്ട നാട് ലഭ്യമായിക്കഴിഞ്ഞു.
നീളമുള്ളതും ഒട്ടിപ്പിടിക്കാത്തതുമായ മട്ട നാട് അരി പാചകം കൂടുതല്‍ എളുപ്പത്തിലാക്കുന്നുവെന്നും വരും വര്‍ഷങ്ങളില്‍ മട്ട നാട് ബ്രാന്‍ഡിന്റെ കീഴില്‍ റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങളും ടിപിഎഫ് ഭാരത് അവതരിപ്പിക്കുമെന്നും ടോളിന്‍ പറഞ്ഞു. www.mattanaad.com എന്ന സൈറ്റില്‍ കൂടുതല്‍ വിവരങ്ങളും പാചകക്കുറിപ്പുകളും കുക്കിംഗ് ടിപ്പുകളും ലഭ്യമാണ്.

2025-26 സാമ്പത്തികവര്‍ഷം 65 കോടി രൂപയുടെ വിറ്റുവരവാണ് മട്ട നാടിലൂടെ ലക്ഷ്യമിടുന്നതെന്നും ക്രിസ് ടോളിന്‍ പറഞ്ഞു. ടോളിന്‍സ് ടയേഴ്‌സ് തുടങ്ങിയ ടോളിന്‍സ് സംരംഭങ്ങളുടെ നേതൃത്വത്തിലുള്ളവര്‍ തന്നെയാണ് ടിപിഎഫ് ഭാരതിന്റെ പ്രൊമോട്ടര്‍മാര്‍.

ഫോട്ടോ – മട്ട നാട് മട്ട വടി അരിയുടെ വിപണനോദ്ഘാടനം കാലടിയില്‍ ടിപിഎഫ് ഭാരത് ക്യുസി ആന്‍ഡ് ക്യുഎ മാനേജര്‍ യാദവ് പി എം, എച്ച്ആര്‍ മാനേജര്‍ അനീഷ് നായര്‍, മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ടോളിന്‍, ഓപ്പറേഷന്‍സ് മാനേജര്‍ എല്‍ദോസ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Show More

Related Articles

Back to top button