AmericaKeralaLatest NewsNewsObituary
ഫിലഡൽഫിയയിൽ ഏലിയാമ്മ തോമസ് (93) അന്തരിച്ചു

ഫിലഡൽഫിയ : കീഴ്‌വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്‌വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യയുമായ ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയയിൽ അന്തരിച്ചു.
മക്കൾ: മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി). മരുമക്കൾ: കെ. സി. ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം.
പൊതുദർശനം ഓഗസ്റ്റ് 18-ന് രാവിലെ 9 മുതൽ 12:30 വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലഡൽഫിയയിൽ നടക്കും. സംസ്കാരശുശ്രൂഷകൾ ഉച്ചയ്ക്ക് ഒരു മണിക്ക് ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ നടക്കും.




