ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കത്തോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ, മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായും ഭദ്രാസനത്തിലെ മറ്റ് വൈദീക, അൽമായ നേതാക്കളോടൊപ്പം സ്വീകരണം നൽകി.

പരിശുദ്ധ കാതോലിക്ക ബാവാ സെപ്റ്റംബർ 23 മുതൽ 29 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും. സ്വീകരണ ചടങ്ങിൽ ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിലും പങ്കെടുത്തിരുന്നു.

ഭദ്രാസനത്തിലെ വിശ്വാസികൾ പരിശുദ്ധ പിതാവിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും, പരി ശുദ്ധ സഭയെ നയിക്കുന്നതിനായി ദൈവം പരിശുദ്ധ പിതാവിന് ദീർഘായുസ്സും ശക്തിയും നല്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചയ്യുന്നു














































