AmericaCommunityKeralaLatest NewsNews

ഹൂസ്റ്റണിൽ പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ നിർവഹിച്ചു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

ഹൂസ്റ്റൺ : പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഹൂസ്റ്റണിലെ ഊർശ്ലേം അരമന ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. മലങ്കരസഭയുടെ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായ ഐക്കണുകൾ ദൈവവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന ആത്മീയ ചിഹ്നങ്ങളാണെന്നും, വിശ്വാസികളെ പരിശുദ്ധിയിലും ദൈവകൃപയിലും വളരാൻ പ്രേരിപ്പിക്കുന്നതാണെന്നും ബാവാ തിരുമേനി സന്ദേശത്തിൽ അറിയിച്ചു.

പാമ്പാടി തിരുമേനിയുടെ ജീവിതവും സന്ദേശവും അടുത്ത തലമുറകളിലേക്ക് പകർന്നു നൽകേണ്ടത് സഭയുടെ മഹത്തരമായ ഉത്തരവാദിത്വമാണെന്ന് അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത ഓർമ്മിപ്പിച്ചു. കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്തയുടെ വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ചടങ്ങിൽ പങ്കെടുത്ത പുതുപ്പള്ളി എംഎൽഎ അഡ്വ. ചാണ്ടി ഉമ്മൻ, തന്റെ പിതാവിന് ഏറെ പ്രിയപ്പെട്ട പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്ന് പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വെരി റവ. വടശ്ശേരിൽ വർഗീസ് കോറെപ്പിസ്‌കോപ്പ, റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ, റവ. ഫാ. പി എം ചെറിയാൻ, റവ. ഫാ. രാജേഷ് കെ ജോൺ, റവ. ഫാ. വറുഗീസ് തോമസ്, റവ. ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പാമ്പാടി തിരുമേനി ഗ്ലോബൽ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് മനോജ് മാത്യു നന്ദി രേഖപ്പെടുത്തി. ഗ്ലോബൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഹൂസ്റ്റണിലെയും സമീപ ഇടവകകളിലെയും വിശ്വാസികൾ പങ്കുചേർന്ന് ശുശ്രൂഷകളിലും തുടർന്ന് സ്നേഹ വിരുന്നിലും പങ്കെടുത്തു.

Show More

Related Articles

Back to top button