AmericaKeralaLatest NewsNewsObituary

ഡാലസിൽ അന്തരിച്ച ഷാജി ഫിലിപ്പിന് ഇന്ന് പൊതുദർശനം

ഡാലസ് ∙ തിരുവല്ല തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഷാജി ഫിലിപ്പ് (70) ഡാലസിൽ നിര്യാതനായി. പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) നടത്തപ്പെടും.

സംസ്കാരശുശ്രൂഷകൾ നാളെ (ശനി) ഉച്ചയ്ക്ക് 1.30 മുതൽ അതേ ദേവാലയത്തിൽ നടക്കും. തുടർന്ന് കോപ്പെൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കാരം നടത്തും.

ഭാര്യ: ഷേർലി. മകൾ: സൂസൻ. സഹോദരങ്ങൾ: പരേതനായ ഫിലിപ്പ് ജോൺസ്, ആനി തോമസ്, സൂസമ്മ ഫിലിപ്പ്, റെയ്ച്ചൽ തോമസ്, ലാലി ഈശോ, അന്ന തോമസ്.

സംസ്കാര ചടങ്ങുകൾ www.provisiontv.in വെബ്‌സൈറ്റിലൂടെ തത്സമയം കാണാവുന്നതാണ്.

Show More

Related Articles

Back to top button