ബെൻസേലത്തിൽ മത്തായി തോമസ് (80) അന്തരിച്ചു

ബെൻസേലം : പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് മത്തായി തോമസ് (80) ബെൻസേലത്തിൽ അന്തരിച്ചു. തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായിയാണ് ഭാര്യ. പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വർഗീസിന്റെയും മറിയാമ്മ തോമസിന്റെയും മകനാണ്.
പരേതൻ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമ്മാ ചർച്ച് ഇടവകാംഗമായിരുന്നു. മേബൽ, മേബിൾ, മേബി എന്നിവർ മക്കളും, തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ എന്നിവർ മരുമക്കളും, മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ എന്നിവർ കൊച്ചുമക്കളുമാണ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 22ന് രാവിലെ 9.15 മുതൽ ഉച്ചയ്ക്ക് 12.15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമ്മാ ചർച്ചിൽ വച്ച് നടക്കും. സംസ്കാര ശുശ്രൂഷകൾക്ക് ചർച്ച് വികാരി ഫാ. ജോജി എം. ജോർജ് നേതൃത്വം നൽകും. അതിനുശേഷം ഉച്ചയ്ക്ക് 12.45ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും




