AmericaLatest NewsNews

മിസിസിപ്പിയിൽ നിശാക്ലബിന് പുറത്തുള്ള വെടിവെപ്പ്: മൂന്ന് പേർ മരിച്ചു, 16 പേർക്ക് പരുക്ക്

മിസിസിപ്പി: യുഎസ് സംസ്ഥാനമായ മിസിസിപ്പിയിലെ ഒരു നിശാക്ലബിന് പുറത്തു തോക്കുമായി എത്തിയയാൾ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മിസിസിപ്പിയിലെ ഇന്ത്യനോളയിലെ ചർച്ച് സ്ട്രീറ്റിലാണ് വെടിവെപ്പുണ്ടായത്. നിശാക്ലബ്ബിന് പുറത്തു നടന്ന വെടിവെയ്പിൽ ഡസൻ കണക്കിന് വെടിയൊച്ചകൾ കേട്ടതായി ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു.

“ഞങ്ങൾ നിശാക്ലബിന് പുറത്ത് നിൽക്കുകയായിരുന്നു. അല്പസമയത്തിനകം വെടിയൊച്ചകൾ കേൾക്കാൻ തുടങ്ങി,” എന്നാണ് നിരവധി പേർ പറഞ്ഞതെന്ന് ഇന്ത്യനോള പൊലീസ് മേധാവി റൊണാൾഡ് സാംപ്സൺ മാധ്യമങ്ങളോട് പറഞ്ഞു.

വെടിവെപ്പിൽ 19 വയസ്സുള്ള മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇന്ത്യനോള മേയർ കെൻ ഫെതർസ്റ്റോൺ സ്ഥിരീകരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Show More

Related Articles

Back to top button