IndiaKeralaLatest NewsPolitics

പിഎം ശ്രീയില്‍ നിന്നും കേരളം പിന്‍വാങ്ങിയെന്ന വിവരം ലഭിച്ചിട്ടില്ല: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിന്നും കേരളം പിന്‍വാങ്ങിയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേരള സര്‍ക്കാരില്‍ നിന്നും രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

കേരളത്തിന്റെ രേഖാമൂലമായ അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ തുടര്‍നടപടികളെ കുറിച്ച് നിലപാട് വ്യക്തമാക്കാനാകൂവെന്നും, പദ്ധതിയിലെ വ്യവസ്ഥകളില്‍ ഇളവ് ഒരു സംസ്ഥാനത്തിന് മാത്രമായി നല്‍കാനാകുമോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലം തുടരുന്നുവെന്നും, നിലവില്‍ അതിന് യാതൊരു തടസ്സവുമില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button