AmericaKeralaLatest NewsNewsObituary
മത്തായി കോശി ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: എഴുപതുകളിലെ തുടക്കത്തിൽ തന്നെ അമേരിക്കയിലെത്തിയ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിയും ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച് അംഗവുമായ കല്ലുപറമ്പിൽ മത്തായി കോശി (ബാബു) ന്യൂയോർക്കിൽ നിര്യാതനായി.

അമേരിക്കൻ മലയാളി സമൂഹത്തിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സാമൂഹിക-സഭാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. വേക് ആൻഡ് ഫ്യൂണറൽ സർവീസ് നവംബർ 6 വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ 9 വരെ, നവംബർ 7 വെള്ളിയാഴ്ച രാവിലെ 8.30-ന് ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ചിൽ (2350 Merrick Ave, Merrick, NY) നടക്കും.




