AmericaKeralaLatest NewsNewsObituary
റേച്ചൽ ജോസഫ് തെക്കുംതലക്കൽ ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ : പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്റെ ഭാര്യ റേച്ചൽ ജോസഫ് (85) ഫിലഡൽഫിയയിൽ അന്തരിച്ചു. ബെൻസേലം സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ഇടവകയിലെ സജീവ അംഗമായിരുന്ന ഇവർ തുമ്പമൺ വട്ടടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗവുമാണ്. പരേതരായ വി.കെ ഫിലിപ്പിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും മകളായിരുന്നു.
ജോസഫ് സക്കറിയ (ബിജു), സുജ വർഗീസ്, റൂബി തോമസ്, പരേതയായ റാണി ഫ്രാൻസിസ് എന്നിവരാണ് മക്കൾ. മരുമക്കൾ: മറിയാമ്മ സക്കറിയ, വർഗീസ് മണപ്പുറത്ത്, ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ.




