AmericaKeralaLatest NewsNewsObituary

ഡാലസിലെ മലയാളിസാംസ്കാരിക പ്രവർത്തക ഏലിക്കുട്ടി ഫ്രാൻസീസ് അന്തരിച്ചു.

ഡാലസ് : ടെക്സസിലെ ഡാലസിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നഴ്സിങ് രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ഏലിക്കുട്ടി ഫ്രാൻസീസ് അന്തരിച്ചു. നോർത്ത് ടെക്സസ് ഇന്ത്യ അമേരിക്കൻ നഴ്സസ് അസോസിയേഷൻ സ്ഥാപക നേതാവും സജീവമായ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ഏലിക്കുട്ടി ഫ്രാൻസീസ്, നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്ക്‌ലാൻഡ് ഹോസ്പിറ്റലിൽ നഴ്സിങ് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡാലസിലെ മലയാളികളുടെ സാംസ്കാരിക, സാമൂഹ്യ, സേവന പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമായിരുന്ന സമൂഹത്തിന് ദിശാബോധം നൽകുന്ന നേതൃപങ്ക് വഹിച്ചു.

അന്തരിച്ച സിനിമാ പ്രവർത്തകനും എഴുത്തുകാരനും നിർമ്മാതാവുമായ സി. എൽ. ഫ്രാൻസീസിന്റെ ഭാര്യയാണ് ഏലിക്കുട്ടി ഫ്രാൻസീസ്. പ്രശസ്ത നടൻ ജയൻ ആദ്യമായി അഭിനയിച്ച ‘ശാപമോക്ഷം’ എന്ന മലയാള ചിത്രം നിർമ്മിച്ചത് സി. എൽ. ഫ്രാൻസീസായിരുന്നു. ഡാലസ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാൻസീസ്, ഡാലസ് സെന്റ് തോമസ് അപ്പോസ്തോലിക് കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപകാംഗവുമായിരുന്നു.

അന്ത്യകർമങ്ങൾക്കുള്ള ചടങ്ങുകൾ കൊപ്പേൽ സെന്റ് അൽഫോൺസാ കത്തോലിക്കാ ദേവാലയത്തിൽ ഈ മാസം ഒൻപതിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ വേക്ക് സർവീസായി ആരംഭിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് അപ്പോസ്തോലിക് ചർച്ചിൽ അന്ത്യകർമങ്ങൾ നടക്കും. തുടർന്ന് ഗാർലാൻഡ് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.

കൂടുതൽ വിവരങ്ങൾക്ക്: റോമിയോ ഫ്രാൻസീസ് – 972 897 8063, ബോബി ഫ്രാൻസീസ് – 214 535 4746.

Show More

Related Articles

Back to top button