വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉണ്ടായ മഹാദുരന്തത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി.
“ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾപൊട്ടലിൽ ദുരന്തം നേരിട്ട എല്ലാ കുടുംബങ്ങൾക്കും ഞാനും ജനങ്ങളും അഗാധമായ അനുശോചനം അറിയിക്കുന്നു,” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
“ഞങ്ങളുടെ പ്രാർഥനകൾ ഈ ദുരന്തത്തിന്റെ ഇരകളായവരുടെ കൂടെയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പ്രാർഥനകളിൽ ഞങ്ങൾ ചേരുന്നു.”
“ഇന്ത്യൻ സൈന്യവും സങ്കീർണമായ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത മറ്റുളളവരും നടത്തിയ ധീരമായ ശ്രമങ്ങളിൽ ഞങ്ങൾക്കു ഏറെ മതിപ്പുണ്ട്. ഈ ക്ലേശകരമായ സമയത്തു ഞങ്ങൾ ഇന്ത്യൻ ജനതയെ ഞങ്ങളുടെ ചിന്തകളിൽ ചേർത്തു നിർത്തുന്നു,” ബൈഡൻ പറഞ്ഞു.














































