AmericaCrimeLatest News

മകളെ പീഡിപ്പിച്ചയാളെ വെടിവെച്ചുകൊന്ന പിതാവ് ഷെരീഫ് പ്രൈമറിയിൽ വിജയിച്ചു.

അർക്കൻസാസ് :സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ ആരോൺ സ്പെൻസർ യുഎസിലെ അർക്കൻസാസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ വിജയിച്ചു. ലോനോക്ക് കൗണ്ടിയിലെ (Lonoke County) ഷെരീഫ് സ്ഥാനത്തേക്കുള്ള മത്സരത്തിലാണ് നിലവിലെ ഷെരീഫിനെ തോൽപ്പിച്ച് സ്പെൻസർ ജനപിന്തുണ നേടിയത്.

2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്ന് കാണാതായ തന്റെ കൗമാരക്കാരിയായ മകളെ മൈക്കൽ ഫോസ്‌ലർ (67) എന്നയാളുടെ ട്രക്കിനുള്ളിൽ സ്പെൻസർ കണ്ടെത്തുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ സ്പെൻസർ ഫോസ്‌ലറെ വെടിവെച്ചു കൊന്നു.

 മരിച്ച ഫോസ്‌ലർ സ്പെൻസറുടെ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങിയ സമയത്താണ് സ്പെൻസറുടെ മകളെ വീണ്ടും കാണാതായത്.

 53 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്പെൻസർ വിജയിച്ചത്. “നീതിക്കുവേണ്ടിയുള്ള എന്റെ പോരാട്ടത്തിനിടയിൽ നിയമസംവിധാനത്തിലെ വീഴ്ചകൾ ഞാൻ നേരിട്ട് കണ്ടു,” എന്ന് അദ്ദേഹം പ്രതികരിച്ചു.

നിലവിൽ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തപ്പെട്ട സ്പെൻസർ ജാമ്യത്തിലാണ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാലും, കോടതി കുറ്റക്കാരനാണെന്ന് വിധിച്ചാൽ അദ്ദേഹത്തിന് ഷെരീഫ് പദവിയിൽ തുടരാനാകില്ല.

പി പി ചെറിയാൻ

Show More

Related Articles

Back to top button