KeralaLatest News

വയനാട് ദുരിത ബാധിതർക്ക് ഒരു കോടി രൂപയുടെ അടിയന്തര മരുന്നുകൾ കൈമാറി വിപിഎസ് ലേക്‌ഷോർ

മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, ഒആർ കേളു, ജില്ലാ കളക്ടർ എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി

വയനാട്: പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാടിന് അടിയന്തര പിന്തുണയുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ അവശ്യ മരുന്നുകൾ സർക്കാരിന് കൈമാറി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒആർ കേളു, ജില്ലാ കലക്ടർ മേഘശ്രീ എന്നിവർ കൽപ്പറ്റയിൽ വിപിഎസ് ലേക്‌ഷോർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജയേഷ് വി നായരിൽ നിന്ന് മരുന്നുകൾ സ്വീകരിച്ചു.

മരുന്നുകൾ എത്തിക്കാൻ സന്നദ്ധതയറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒരു ദിവസത്തിനകമാണ് ഇവ കൊച്ചിയിൽ നിന്ന് വായനാടെത്തിച്ച് സർക്കാരിന് കൈമാറാൻ ആശുപത്രി അധികൃതർക്കായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലേക്‌ഷോർ നൽകുന്ന പിന്തുണയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.

Show More

Related Articles

Back to top button