AmericaCrimeLatest News

ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

സാൻ അന്റോണിയോ(ടെക്സാസ്): മൂന്ന് വർഷം മുൻപ് അമേരിക്കയിലെ സാൻ അന്റോണിയോയിൽ ഊബർ ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൊമിനിക് ക്രൂം (33) എന്നയാളെയാണ് ബെക്സർ കൗണ്ടി കോടതി ശിക്ഷിച്ചത്.

കൊലപാതകം: 2023 മാർച്ചിലായിരുന്നു സംഭവം. ജോലിയിലായിരുന്ന ഊബർ ഡ്രൈവർ റോബർട്ട് ഡയസിനെ യാത്രക്കാരനായി എത്തിയ ഡൊമിനിക് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

തെളിവുകൾ: കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഡയസിന്റെ ഐഫോണിലെ ഊബർ ആപ്പിൽ യാത്ര അവസാനിച്ചിരുന്നില്ല. യാത്രക്കാരനായി രേഖപ്പെടുത്തിയിരുന്നത് ഡൊമിനിക്കിന്റെ പേരായിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാൻ സഹായിച്ചു.

“ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിൽ, ഫെബ്രുവരി 6-നാണ് റോബർട്ട് കാർബോണൽ ഡയസിനെ കൊലപ്പെടുത്തിയ കേസിൽ ഡൊമിനിക് ക്രൂം (33) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബെക്സർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ അറിയിപ്പ് പ്രകാരം,മാർച്ച് 20 വെള്ളിയാഴ്ച കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.”സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്തിരുന്ന ഒരു വ്യക്തിയുടെ ജീവനെടുത്ത ക്രൂരതയ്ക്ക് അർഹമായ ശിക്ഷയാണിതെന്ന് ജില്ലാ അറ്റോർണി ജോ ഗോൺസാലസ് പ്രതികരിച്ചു.

പി പി ചെറിയാൻ

Show More

Related Articles

Back to top button