KeralaLatest News

ലോക ഓട്ടിസം ദിനത്തിൽ ഭിന്നശേഷിസൗഹൃദ സമൂഹത്തിനായി ഒരുമിച്ച് ജെയിൻ യൂണിവേഴ്‌സിറ്റിയും പ്രയത്‌നയും.

കൊച്ചി, 01 ഏപ്രിൽ 2026: ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് “ബിയോണ്ട് ലേബലസ്: ചേർത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്‌സിറ്റി” എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ച് ജെയിൻ (ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി) കൊച്ചിയും പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റും

പരിപാടിയിൽ, ജെയിൻ സർവകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും ഓട്ടിസമുള്ളവരെ കൂടി ചേർത്തുപിടിക്കാനും, ന്യൂറോഡൈവേർജന്റ് പഠിതാക്കളെ പിന്തുണയ്ക്കുന്നതുമായുള്ള രീതികളിൽ പ്രയത്‌നയിലെ വിദഗ്ധർ പ്രത്യേക പരിശീലനം നൽകി.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അക്കാദമിക് അന്തരീക്ഷത്തിന് ആവശ്യമായ പ്രായോഗിക രീതികൾ ഉപയോഗിക്കാൻ അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയിലെ ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

ജെയിൻ സർവകലാശാലയിലെ പ്രത്യേക മാർഗ്ഗനിർദ്ദേശം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രയത്‌ന പരിശീലനം നൽകുമെന്ന് കൊച്ചി പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.

ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയോടൊപ്പം പ്രയത്നയിലെ ഡോ. നേഹ മേനോൻ, അഷിത പോൾ, ദിവ്യ കൃഷ്ണ എന്നിവരും ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിന്ദു മേനോൻ, ഡോ. ജീന മാധവൻ, ഡോ. റേച്ചൽ ജ്യോതി അലക്സ്, സൈക്കോളജി വിഭാഗം ഫാക്കൽറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ ഭാഗമായി.

Show More

Related Articles

Back to top button