AmericaCrimeLatest News

കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ; ബ്രൂക്ലിനിൽ പ്രതിഷേധം ഇരമ്പുന്നു.

ന്യൂയോർക്ക്: ബ്രൂക്ലിനിലെ ബെഡ്-സ്റ്റൈ  മേഖലയിൽ നടന്ന കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെയെ (Chi Ossé) പൊലീസ് അറസ്റ്റ് ചെയ്തു. ആധാരങ്ങൾ തട്ടിയെടുത്ത് (Deed Theft) വീടുകൾ കൈവശപ്പെടുത്തുന്ന മാഫിയയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

212 ജെഫേഴ്സൺ അവന്യൂവിലെ വസ്തു ഉടമയെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിരോധം തീർക്കുന്നതിനിടെയാണ് കൗൺസിൽ അംഗത്തെ പൊലീസ് ബലം പ്രയോഗിച്ച് തറയിലിട്ട് കീഴ്പ്പെടുത്തിയതും അറസ്റ്റ് ചെയ്തതും.

നിലവിൽ ബ്രൂക്ലിനിലെ 79-ാം പ്രിസിങ്ക്‌ ഓഫീസിന് മുന്നിൽ (ടോംപ്കിൻസ് അവന്യൂ) വലിയ തോതിലുള്ള പ്രതിഷേധം നടക്കുകയാണ്. ‘കോമ്രേഡ് കാവ്’ ഉൾപ്പെടെയുള്ള സജീവ പ്രവർത്തകർ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു.

ബ്രൂക്ലിൻ മേഖലയിൽ ആധാരങ്ങൾ വ്യാജമായി നിർമ്മിച്ച് വീടുകൾ തട്ടിയെടുക്കുന്ന ‘ഡീഡ് തെഫ്റ്റ്’ വ്യാപകമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ജെഫേഴ്സൺ അവന്യൂവിലെ വീട് തട്ടിയെടുത്ത നടപടി ക്രൂരവും അപലപനീയവുമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

“നമ്മുടെ അയൽപക്കങ്ങൾ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു മാറ്റത്തിനുള്ള തുടക്കമാണ്,” എന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. കൗൺസിൽ അംഗത്തിന്റെ അറസ്റ്റോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ബ്രൂക്ലിനിലെ സാധാരണക്കാരുടെ വീടുകൾ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button