AmericaLatest News

ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്.

നെബ്രാസ്ക: നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ്  നഗരത്തിൽ ട്രക്കിനുള്ളിലിരുന്ന വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു. ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് ഈ അപൂർവ്വ സംഭവം നടന്നത്.

ട്രക്കിന്റെ ഉടമസ്ഥൻ പുറത്തുപോയ സമയത്ത്, പിൻസീറ്റിലിരുന്ന നായ ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് മാറിയിരിക്കുന്നതിനിടയിലാണ് സീറ്റിലുണ്ടായിരുന്ന ഷോട്ട്ഗണിൽ അമർന്നത്. തോട്ട തിരുകിവെച്ചിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടുകയും, വാഹനം തുളച്ച് പുറത്തുവന്ന പെല്ലറ്റ് (റൗണ്ട്) സമീപത്തെ ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുകയായിരുന്ന സ്ത്രീയുടെ കയ്യിൽ കൊള്ളുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല. നെബ്രാസ്കയിലെ നിയമപ്രകാരം വാഹനങ്ങളിൽ തോട്ട നിറച്ച തോക്കുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്..

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button