ClassifiedsIndiaKerala

ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം തംസ് അപ്പിന്റെ ‘തണ്ടർവീൽസ് 3.0’

കൊച്ചി: കൊക്കക്കോള ഇന്ത്യയുടെ പ്രമുഖ ബ്രാൻഡായ തംസ് അപ്പ്, ഇന്ത്യയിലെ ബൈക്കിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘തണ്ടർവീൽസ് 3.0’ ക്യാംപെയ്ൻ അവതരിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്‌പ്രീത് ബുംറയാണ് ക്യാംപെയ്‌നിന്റെ മുഖം.

ബൈക്കിംഗിനോടുള്ള യുവജനങ്ങളുടെ താൽപര്യം വർധിപ്പിക്കുകയും കൂടുതൽ ആളുകളെ ബൈക്കിംഗ് സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്ൻ. ബുംറയെ കേന്ദ്രകഥാപാത്രമാക്കി തയ്യാറാക്കിയ ബ്രാൻഡ് ഫിലിമിലൂടെ ധീരതയും സാഹസികതയും നിറഞ്ഞ ‘തൂഫാനി’ അനുഭവമാണ് അവതരിപ്പിക്കുന്നത്.

പ്രത്യേകമായി അടയാളപ്പെടുത്തിയ തംസ് അപ്പ് പായ്ക്കുകളിലെ ക്യു ആർ  കോഡ് സ്കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് തണ്ടർവീൽസ് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാം. ഇതിലൂടെയുള്ള  നറുക്കെടുപ്പിൽ തണ്ടർവീൽസ് ബൈക്ക് ഉൾപ്പെടെയുള്ള പ്രത്യേക ബൈക്കിംഗ് റിവാർഡുകൾ നേടാനുള്ള അവസരവും ലഭിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബൈക്കിംഗ് പ്രേമികൾക്ക് സ്വന്തം റൈഡിംഗ് അനുഭവങ്ങളും സാഹസിക കഥകളും പങ്കുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്കിംഗ് കമ്മ്യൂണിറ്റികളിലൊന്ന് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

“തംസ് അപ്പിന്റെ ശക്തമായ രുചിയും ഉയർന്ന ഫിസും ബ്രാൻഡിന്റെ സാഹസിക ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. തണ്ടർവീൽസ് 3.0-യിലൂടെ കൂടുതൽ യുവാക്കളെ ബൈക്കിംഗിന്റെ ആവേശത്തിലേക്കും അനുഭവങ്ങളിലേക്കും സ്വാഗതം ചെയ്യുകയാണ്.” കൊക്കക്കോള ഇന്ത്യ & സൗത്ത്-വെസ്റ്റ് ഏഷ്യയിലെ കാറ്റഗറി ഹെഡ് – സ്പാർക്ലിംഗ് ഫ്ലേവേഴ്സ് സുമേലി ചാറ്റർജി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button