AmericaGlobalLatest NewsNews

യുഎസ് ഓപ്പണ്‍ കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കിരീടം ചൂടി ഇറ്റാലിയന്‍ താരം യാനിക് സിന്നര് ചരിത്രം സൃഷ്ടിച്ചു. ലോക ഒന്നാം നമ്പര്‍ താരമായ സിന്നറിന്റെ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകളില്‍ (6-3, 6-4, 7-5) പരാജയപ്പെടുത്തിയായിരുന്നു സിന്നറിന്റെ കിരീട നേട്ടം. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിലും സിന്നര്‍ വിജയിച്ചിരുന്നു.

23 കാരനായ സിന്നറിന് ഇതുവരെ സീസണിൽ 55 മത്സരവിജയങ്ങളും ആറു കിരീടങ്ങളും സ്വന്തമാക്കി.

Show More

Related Articles

Back to top button