AmericaFeaturedNewsPolitics

കമല ഹാരിസിന്റെ പ്രചാരണ ഓഫീസിനു നേരെ വെടിവെപ്പ്; ആർക്കും പരിക്കില്ല

ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയും യു.എസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫീസിനു നേരെ വെടിവെപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. സതേൺ അവന്യൂവിന് സമീപമുള്ള ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി (ഡി.എൻ.സി) പ്രചാരണ ഓഫീസിൽ കഴിഞ്ഞ രാത്രി അജ്ഞാതർ വെടിയുതിർക്കുകയായിരുന്ന

ടെംപെ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വിശദീകരണപ്രകാരം, ഓഫീസിന്റെ മുൻവശത്തെ ജനലുകൾക്ക് വെടിയേറ്റതായും, വെടിയുണ്ടകളുടെ നാശനഷ്ടങ്ങൾ കണ്ടത്തിയതായും അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ടെംപെയിൽ ഇത് രണ്ടാമത്തെ വെടിവെപ്പാണ്. സംഭവസമയത്ത് ഓഫീസ് പരിസരത്ത് ആരുമില്ലായിരുന്നുവെന്നും, അപകടത്തിൽ ആരും പരിക്കേറ്റ്‌പോലുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button